റയലിന്റെ വല കുലുക്കി! റെക്കോർഡ്‌ തിളക്കത്തിൽ ലാമിനെ യമാൽ

റയലിന്റെ വല കുലുക്കി! റെക്കോർഡ്‌ തിളക്കത്തിൽ ലാമിനെ യമാൽ

ലാ ലിഗയിലെ എൽ ക്‌ളാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തി.

സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ ആയിരുന്നു ബാഴ്സലോണ പന്ത് തട്ടിയത്. 

ബാഴ്സക്കായി റോബർട്ട് ലെവൻഡോസ്കി ഇരട്ട ഗോൾ നേടി തിളങ്ങി. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ റഫീഞ്യയും ഗോൾ നേടി. സ്പാനിഷ് യുവതാരം ലാമിൻ യമാലിന്റെ വകയായിരുന്നു മറ്റൊരു ഗോൾ.

യമാലിന്റെ ഈ ഗോളോടെ എൽ ക്‌ളാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ലാമിന് സാധിച്ചു. 

 വിജയത്തോടെ ലാലിഗയിൽ 11 മത്സരങ്ങളിൽ നിന്നും 10 വിജയവും ഒരു തോൽവിയുമായി 30 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് ബാഴ്സലോണ. ഇത്രതന്നെ മത്സരങ്ങൾ നിന്നും 7 വിജയവും മൂന്നു സമനിലയും ഒരു തോൽവിയും അടക്കം 24 പോയിന്റ് സ്വന്തമാക്കി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.